ഞാനെഴുതുന്നത്
നിന്റെ സങ്കടങ്ങള്‍
ഞാന്‍ വരയ്ക്കുന്നത്
നിന്റെ കണ്ണുനീര്‍
വിരല്‍ മുറിയുമ്പോള്‍
നിന്റെ രക്തം
ഞാന്‍ പനിക്കുന്നത്
നിന്റെ ചൂട്
നിന്റെ വിയര്‍പ്പിന്
ചോരനിറം
കാലത്തിന്റെ കടിയേറ്റ്
കറുത്ത ചുണ്ടുകള്‍
കനലില്‍ ചവിട്ടി
വെടിച്ച പാദങ്ങള്‍
വിയര്‍പ്പില്‍ വിരല്‍ തൊട്ട്
നീ വരച്ചു -
ചുവന്ന ചിത്രങ്ങള്‍.
നിന്റെ നിശ്വാസത്തില്‍
മണല്‍ക്കാറ്റു വരണ്ടു.
നീയുമ്മ വച്ച
പൂമൊട്ടു കരിഞ്ഞു.
നീ തൊട്ടുപോയ
പൂമ്പാറ്റ പിടഞ്ഞു.
നീ നടന്നു...
ഇപ്പോള്‍
നിന്റെ കണ്ണീര്‍ വരയ്ക്കുമ്പോള്‍
എന്റെ തൂലിക തെളിയുന്നില്ല
ഞാന്‍ വരയ്ക്കുന്നില്ല
വേറൊന്നും വരയ്ക്കാന്‍
എനിക്കറിയില്ല...
(08.10.2010)
(08.10.2010)
No Response to "തെളിയാത്ത വരകള്‍"
Post a Comment