ആയിരം ശില്പങ്ങള്‍ ഞാനുടച്ചു
മോഹനമാമൊരു ശില്‍പം തീര്‍ക്കാന്‍
ആയിരം ജന്മങ്ങളെന്‍ കുടീരേ
കോടാനുകോടി സൂര്യോദയങ്ങള്‍
ആദിത്യമന്ത്രമായെന്നധരേ
കോടാനുകോടി നിശ്വാസങ്ങളെന്‍
ആവണിത്തിണ്ണയില്‍ പൂക്കളമായ്
രാവും പകലുമെന്‍ മാനസത്തിന്‍
ഗഹ്വരഭിത്തിയില്‍ നീ പിറന്നു
വിശ്രമമില്ലാത്തൊരെന്‍ കൈകളില്‍
ലാവണ്യധാമമായ് നീയുണര്‍ന്നു
നീയെന്റെ പൂര്‍ണ്ണമാമേക ശില്‍പം
ഞാനിന്നു ധന്യനാം വിശ്വശില്പി
ആയിരം ജന്‍മങ്ങള്‍ തന്‍ സുകൃതം
രൂപിണിയാക്കിയോരേക ശില്പി
ആയിരം ശില്പങ്ങള്‍ ഞാനുടച്ചു
മോഹനമാമൊരു ശില്‍പം തീര്‍ക്കാന്‍
“ശില്പി തന്‍ ജന്മം ശിഥിലമല്ല ,
ശ്രേഷ്ടമത്രേ ശിലാ ജന്മമെന്നും”
(16.12.1991)
1 Response to സാഫല്യം
ആയിരം ശില്പങ്ങള്‍ ഞാനുടച്ചു
മോഹനമാമൊരു ശില്‍പം തീര്‍ക്കാന്‍
“ശില്പി തന്‍ ജന്മം ശിഥിലമല്ല ,
ശ്രേഷ്ടമത്രേ ശിലാ ജന്മമെന്നും
ആവസാനത്തെ ഈ നാലുവരികളാണ് ഏറെ ഇഷ്ടപെട്ടത്.
Post a Comment