പ്രണയം
കാറ്റുപോലെയല്ല,
മഞ്ഞുപോലെയല്ല,
നിന്നെപ്പോലെയുമല്ല
പ്രണയം... അഗ്നിയാണ്
-ദൃശ്യം-
പകല്‍ക്കാഴ്ച്ചയില്‍ സുന്ദരം,
ഇരുള്‍ക്കിടക്കയില്‍ മാദകം,
പടര്‍ന്നാളുമ്പോള്‍ വന്യം
പ്രണയം... ഇളംതീയാണ്
-സാമീപ്യം-
മരവിച്ച മനസ്സുകള്‍ക്ക്
തണുത്തുറഞ്ഞ കിനാവുകള്‍ക്ക്
ഉരുകിയെത്താത്ത നോവുകള്‍ക്ക്
പ്രണയം
-സ്പര്‍ശം-
വിരലൊന്നു നീട്ടിയാല്‍,
മുടിയൊന്നു പാറിയാല്‍,
അരികിലേയ്ക്കെത്തിയാല്‍
പൊള്ളും, കരിയും, വരളും....
പ്രണയം അഗ്നിയാണ്.
പ്രണയം അഗ്നിയാണ്.
ശേഷം
കരിഞ്ഞുപോയതും
കറുത്തിരുണ്ടതും
വരണ്ടുവിണ്ടതും
ഞാന്‍...
എരിഞ്ഞുതീര്‍ന്നതോ
നീ...
( ആദ്യവരികള്‍ക്ക് കടപ്പാട് : 'പുലിനി' - Short Film by Pampally )
(16.03.2011)
No Response to "ആഗ്നേയം"
Post a Comment