ചിലത് കാണുമ്പൊഴോര്‍ക്കും,
മരമായിരുന്നെങ്കില്‍,
ചിലത് കേള്‍ക്കുമ്പോള്‍
കല്ലായിരുന്നെങ്കില്‍
എനിക്കും നിനക്കും അവനും
അര്‍ഹതയില്ലാത്ത ഭൂമി.
നിലപാടു വേവുമ്പോള്‍
കാലുറയ്ക്കാത്ത കാഴ്ചപ്പാടുകള്‍
കര്‍മ്മം പരദൈവങ്ങള്‍ക്ക്,
പഞ്ഞമില്ലാത്തത്
ദുര്‍ന്നിമിത്തങ്ങള്‍ക്ക്
നിലയ്ക്കാത്ത ചലനങ്ങള്‍,
കടലെടുത്ത ജന്മങ്ങള്‍,
കടലെടുത്ത ജന്മങ്ങള്‍,
തിരവിഴുങ്ങും അണുകുടീരങ്ങള്‍
ശ്വസിച്ച വായുവില്‍
നീയും ഞാനും പൊടിഞ്ഞുതീരവേ
ഇനി ഭൂമിക്കവകാശികള്‍
കല്ലും മരവും,
ഹൃദയമില്ലാത്ത പ്രാണികളും മാത്രം.
(22.03.2011)
12 Response to ഹൃദയമില്ലാത്തവര്‍
നന്ദിയുണ്ട്..വളരെ നന്നായി......
കൊള്ളാം നന്നായിരിക്കുന്നു...
പക്ഷെ ഹൃദയമില്ലാത്ത പ്രാണികള്‍
എന്ന് പറഞ്ഞതിനോട് വിയോജിക്കുന്നു.
ആശംസകള്‍ .....
ആശംസകള്‍..
കൊള്ളാം ..ആശംസകള്‍
ഹൃദയമില്ലാത്ത പ്രാണികളും മാത്രം.
പ്രാണികള്‍ക്ക് ഹൃദയമില്ലെന്നാരു പറഞ്ഞു. എല്ലാം മനുഷനല്ലെ തീരുമാനിയ്ക്കുന്നത്.
കൊള്ളാം നന്നായി ..
ഈ ആശയം എനിക്കൊരു പ്രചോദനമായി. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു ഹ്രസ്വചിത്രം വിചാരിക്കുന്നു....
'ഹൃദയമില്ലാത്തവരുടെ ഇരകള്‍'
കടപ്പാട്: പുകയുന്നകൊള്ളി/മഞ്ഞുതുള്ളി....
http://paampally.blogspot.com/2011/03/blog-post_24.html#comments
ഇത് വളരെ ഉത്തരവാദിത്തമില്ലാത്ത ചിന്തയല്ലേ. ഭൂമി എല്ലാ ജീവജാലങ്ങള്‍ക്കും ഉള്ളത് തന്നെ കേവലമായി ആരും അംഗീകരിച്ചു പോകും. മൃഗങ്ങള്‍ ജീവിക്കുന്നത് പോലെയെങ്കിലും ജീവിക്കാന്‍ കഴിയാത്ത മനുഷ്യ കുലത്തെ മറന്നുപോയോ? ജീവിതത്തോടു ഈ കവിത മുഖം തിരിക്കുന്നു.
ഒരിക്കലുമില്ല, മൃഗങ്ങളെപ്പോലെ പോലും ജീവിക്കാത്ത മനുഷ്യരെയാണ് പലപ്പോഴും നാം കാണുന്നത്. മൃഗങ്ങള്‍ ഒരിക്കലും ആഹാരത്തിനു വേണ്ടിയല്ലാതെ കൊല്ലുന്നില്ല. ഇന്നത്തെ ലോകത്ത് ഹൃദയത്തില്‍ കരുണ ശേഷിക്കുന്നവര്‍ക്ക് ജീവിക്കാന്‍ കഴിയാതെ വരുന്നു. നാം നമ്മോടു ചെയ്യുന്നതിന് പ്രകൃതിതന്നെ തിരിച്ചടി നല്‍കുന്നു, അനേകം അണ്വായുധ ശേഖരങ്ങളില്‍ ഒന്നോ രണ്ടോ പൊട്ടിത്തെറിച്ചാല്‍ ഒരു ശ്വാസത്തില്‍ എല്ലാ ജീവജാലങ്ങളും തീരും. പിന്നെ ശേഷിക്കുന്നത്, കല്ലും മരവും... ഇവിടെ നിലനില്‍ക്കണമെങ്കില്‍ മനസ്സില്‍ എങ്കിലും ഇന്ന് നാം അങ്ങനെ ആയേ മതിയാവൂ...
ഞാന്‍ ആദ്യമിട്ട കമന്റ് കവിതയെ മനസ്സിലാക്കാതെ എഴുതിയോ എന്നൊരു സംശയം. അതുകൊണ്ടാണ് കമന്റ് ഡിലീറ്റ് ചെയ്തത്. ഏതായാലും ഭാനുവിന്റെയും സോണിയുടേയും കമന്റുകളില്‍ നിന്നും ആശയം ഏതാണ്ട് പിടികിട്ടി.
നിലനില്‍പ്പ് ഇല്ലാതായി പോകുന്നതിനു കാരണവും അവന്റെ ചെയ്തികള്‍ തന്നെ.
Post a Comment