പെണ്ണേ,
നിന്റെ നിശ്വാസം
കാര്‍ബണ്‍ഡയോക്സൈഡ് ;
നിന്റെ ചുംബനം
സലൈവ ;
നീ വിയര്‍ക്കുന്നത്
അഴുക്കും, ഉപ്പും ;
ആമാശയത്തില്‍
ഹൈഡ്രോക്ലോറിക്കാസിഡ് ;
കുടലിനുള്ളില്‍ വിസര്‍ജ്യങ്ങള്‍ ;
അശുദ്ധരക്തവും
ഒഴുകുന്ന സിരകള്‍ ;
പിന്നെ ചെവിക്കായവും, കണ്ണീരും...
എന്നിട്ടുമെന്തേ,
എനിക്ക് നിന്നെ
അറയ്ക്കാത്തത് ???
(17.03.2011)
4 Response to എന്നിട്ടും...
അവളെ സ്നേഹിക്കാന്‍ കഴിയുന്നതു പോലെ അവളുടെതായ എല്ലാറ്റിനേയും സ്നേഹിക്കാന്‍ കഴിയണം. ഈ കവിതയില്‍ അവനു അവളോട് ഉള്ള സ്നേഹത്തെയാണ് ലോകം പരിശുദ്ധ പ്രണയമെന്ന് വിളിക്കുന്നത്!
നല്ല കവിത. ഇനിയും എഴുതൂ. ആശംസകള്‍.
ഞാന്‍ എങ്ങിനെയോ വഴിത്തെറ്റി ഇവിടെ വന്നതാണ്. ഈ ബ്ലോഗിലെ എല്ലാ കവിതകളും ഞാന്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു. മിക്കവയും എനിക്ക് ഇഷ്ടമായി. നന്നായി എഴുതുന്നുണ്ട്. അഭിനന്ദനങ്ങള്‍.
എല്ലാ മനുഷ്യര്‍ക്കും ഉള്ളതും ഉണ്ടെന്ന് സാധാരണയായി നാം ചിന്തിക്കാത്തതുമായ ചിലതാണ് ഞാന്‍ കുറിച്ചത്.
ഇങ്ങനെയുള്ള ഒരു ശരീരത്തെയാണ് ചിലപ്പോള്‍ നാം ഭ്രാന്തമായി പ്രണയിച്ചു പോകുന്നത്.
ഒന്നായിച്ചേരാന്‍ കൊതിച്ചു പോകുന്നത്.
നാം പ്രണയിക്കുന്നയാളുടെ കീഴ്ശ്വാസം പോലും ഹൃദ്യമായി തോന്നണം നമുക്ക്, അതിനു നേരെ മൂക്ക് ചുളിക്കേണ്ടി വരരുത്. അതാണ് പ്രണയം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
തത്തമ്മയാണ് ലിങ്ക് തന്നത്.
കൊള്ളാം ഈ കാഴ്ചപ്പാട്. ഒരുദിവസം കുളിച്ചില്ലെങ്കില്‍ ദുഷിച്ചു നാറുന്ന ശരീരം പേറിയാണ് നാം നടക്കുന്നതെന്ന് ചന്ദ്രമതി ഒരു കഥയില്‍ പറയുന്നുണ്ട്.
ശരിയായി പ്രണയിക്കുന്നവര്‍ അങ്ങനെ പ്രണയിക്കുന്നുണ്ടെങ്കില്‍ പ്രിയപ്പെട്ടവന്റെ (വളുടെ) എല്ലാം ഇഷ്ടപ്പെടുക തന്നെ ചെയ്യും. കുമാരനാശാന്റെ കരുണയില്‍ വെട്ടി തുണ്ടം തുണ്ടമായ പ്രണയിനിയുടെ അരികില്‍ ആണ് നായകന്‍ എത്തുന്നത്. ശരിയായ പ്രണയം പുറമോടികളെയല്ല ആന്തരിക സൌന്ദര്യത്തെ ആണ് തേടുന്നത്.
Post a Comment