പ്രയാണം
തോറ്റങ്ങള്‍ക്ക്,
തോറ്റവര്‍ക്ക്,
തോല്‍പ്പിക്കപ്പെട്ടവര്‍ക്ക്.
ഉരുളാത്ത ജപമാലമണികള്‍
ഉരുക്കഴിക്കാന്‍ മറന്ന മന്ത്രങ്ങള്‍,
വിരലുകള്‍ക്കിടയില്‍, നാവിലും.
തോല്‍വി തിരശ്ചീനം,
അതാരോടും ഏറ്റുമുട്ടുന്നില്ല.
തോറ്റവര്‍ നിശ്ചലം,
അവരുടെ കണ്ണുകള്‍ ഉറഞ്ഞുപോയത്.
ഇനി പ്രണാമം,
കോമ്പല്ലുള്ള കിനാവുകള്‍ക്ക്,
തീയില്‍ക്കുരുക്കുന്ന പകലുകള്‍ക്ക്,
വിരല്‍ ഞൊടിക്കുമ്പോള്‍
ഉരുകിത്തീരുന്ന മെഴുകുതിരികള്‍ക്ക്.
ഇനിയും,
പ്രണാമം -
പ്രണാമം -
1 Response to തോല്‍വി
കാലത്തിനൊത്ത് ചിന്തിക്കാന്‍ കഴിവുള്ള മനസ്സുണ്ട് ഈ എഴുത്തുകാരിക്ക്.
Post a Comment