Wednesday, March 30, 2011

ഭാരം

4

പ്രണയം
നിന്നോടു പറയും മുന്‍പ്
ഞാനൊരപ്പൂപ്പന്‍താടിയായിരുന്നു.


ഇന്നലെ നീ പറഞ്ഞു,
നീ എന്നെ
പ്രണയിക്കുന്നുവെന്ന്.


ഇന്ന് നിന്‍റെ മനസ്
എന്‍റെ നെഞ്ചില്‍...


എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല.


എനിക്കറിയില്ലായിരുന്നു,
നിന്‍റെ മനസ്സിന്
ഇത്രയും ഭാരമുണ്ടെന്ന്‌.

(30.03.2011)

4 Response to ഭാരം

March 30, 2011 at 11:24 PM

പ്രണയം
ഒരു ചില്ലുകൂടാരമാണ്...
അതിലൂടെ
എനിക്ക്
നിന്നെയും
നിനക്ക്
എന്നെയും
കാണാമെന്ന്....

നല്ല കവിത....
ആശംസകള്‍

സ്‌നേഹത്തോടെ
സന്ദീപ് പാമ്പള്ളി

March 31, 2011 at 7:48 PM

ആത്മാവ്‌ ആത്മാവിലേക്ക് ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി..

April 7, 2011 at 11:41 AM

valare nalla kavithakal ......

September 24, 2011 at 9:58 PM

ഇത് കൊള്ളാം..

Post a Comment