ആപേക്ഷികം,
ഉദയവും, അസ്തമയവും.
ഭൂമി തിരിയുമ്പോള്‍ അസ്തമയം.
അച്ചുതണ്ടില്ലാതെ
ഞാനിടം തിരിയുമ്പോള്‍
പിന്നിലാളുന്നത് നീ !
എരിഞ്ഞുതീരുന്നതും നീ !
എരിഞ്ഞുതീരുന്നതും നീ !
തൂവല്‍ കരിഞ്ഞത്
മുന്‍പേ പറന്ന പക്ഷികള്‍ക്ക്.
കണ്ണിരുളില്‍
ചുര മാന്തുന്ന ചിന്തകള്‍ -
ആദ്യം ജനിച്ചതാര് ?
ഉദയമോ അസ്തമയമോ?
ഭൂമിയോ സൂര്യനോ?
പ്രാണനോ വായുവോ?
നീയോ ഞാനോ?
(22.03.2011)
2 Response to ഉത്തരമില്ലാതെ
സുര്യനും ഞാനുമാണ് ആദ്യം ഉണ്ടായത്.
ഒരര്‍ത്ഥത്തില്‍... ശരിയാവാം, എന്നെ സംബന്ധിച്ച് ഞാന്‍ ഇല്ലെങ്കില്‍ ഈ ലോകം ഇല്ല. അതുകൊണ്ട് എനിക്ക്, എനിക്ക് മാത്രം, ഈ ലോകത്തിന്റെ സൂര്യന്‍ ഞാനാണ്.
Post a Comment