വേനല്‍ച്ചിന്തകളുടെ
ചുവരുതുളച്ചുവന്നു,
തെരുവില്‍ നിന്നൊരു കൈ.
മേശപ്പുറത്തു പരതി
അന്നത്തെ പത്രവും കത്രികയുമെടുത്ത്
വാതിലിലൂടെ അതിറങ്ങിപ്പോയി.
നിമിഷങ്ങള്‍ക്കപ്പുറം തിരികെ വന്നത്
നീളത്തില്‍ മടക്കിയ
നാലു കൌപീനങ്ങള്‍
മടങ്ങുംമുന്‍പ് എനിക്കും കിട്ടീ,
അതിലൊരെണ്ണം, നരച്ച ചരടും...
(13.04.2011)
1 Response to കൈവശപ്പിശകുകള്‍
കവിതയ്ക്ക് അനുയോജ്യമായ പേര്...നന്നായിരിക്കുന്നു....
വേനല്‍ച്ചിന്തകളുടെ
ചുവരുതുളച്ചുവന്നു,
തെരുവില്‍ നിന്നൊരു കൈ.
ഈ വരികള്‍ നന്നായിരിക്കുന്നു...
സ്‌നേഹത്തോടെ
പാമ്പള്ളി
Post a Comment