ചിന്തകള്‍ക്ക് വേരിറങ്ങിയപ്പോള്‍
വിണ്ടുപോയത് സ്വന്തങ്ങള്‍;
പ്രായം തികഞ്ഞ വിഷാദങ്ങള്‍ക്ക്
രോമം മുളച്ചത് സ്വപ്നങ്ങളിലും.
ഒന്നുമൊന്നും കൂട്ടിയാല്‍
രണ്ടല്ലേയാവൂ എന്ന്,
രണ്ടു രണ്ടായിപ്പിളരുമ്പോള്‍
ഒന്നാവാത്തതെന്തുകൊണ്ടെന്ന്....
കണ്ണീര്‍ ചുരന്നപ്പോഴും
അവളുടെ കണ്ണിലെ തീക്കനല്‍
തിളങ്ങിയതെന്തിനെന്ന്,
കുടലെരിഞ്ഞ വിശപ്പിലും
മുന്നില്‍ കണ്ട പെണ്‍കഴുത്തില്‍
ഉരുമ്മാന്‍ തോന്നിയതെന്തിനെന്ന്....
അന്തമില്ലാത്ത തോന്നുകള്‍,
ചിന്ത തൂങ്ങുന്ന കൊമ്പുകള്‍
നേരറിവിന്റെ നെഞ്ചില്‍
കൊള്ളിയാന്‍ പാഞ്ഞപ്പോള്‍,
ചില്ലുകൂട്ടിലെ തലച്ചോറില്‍
പൊടിക്കാറ്റു ചുഴന്നപ്പോള്‍
കണ്ണില്‍ മിന്നിയ ബോധിയില്‍
കല്ലില്‍ കൊത്തിക്കണ്ടത് -
"താഴേയ്ക്ക് വളരുന്നത് വേരുകളും
താടിമീശകളും മാത്രം."
(വേണ്ടതും വേണ്ടാത്തതും ചിന്തിച്ചുകൂട്ടി
തല പുണ്ണും പിണ്ണാക്കും ഒക്കെ ആക്കുന്ന ചിലരുണ്ട്,
അവരെക്കുറിച്ച്...)
(14.04.2011)
3 Response to എങ്ങുമെത്താത്തവര്‍
"വേണ്ടതും വേണ്ടാത്തതും ചിന്തിച്ചുകൂട്ടി
തല പുണ്ണും പിണ്ണാക്കും ഒക്കെ ആക്കുന്ന ചിലരുണ്ട്,
അവരെക്കുറിച്ച്"
ഹാവൂ! ഞാന്‍ രക്ഷപ്പെട്ടു.
Very nice. Vyathyastha vishayangalanu thiranjedukkunnath enkilum oru vishadabhavam sthayiyanu. Athentha soni angane? Kavitha ishtaayi tto
"താഴേയ്ക്ക് വളരുന്നത് വേരുകളും
താടിമീശകളും മാത്രം."
ഈ കണ്ടുപിടിത്തവും വരികളും ഇഷ്ട്ടപ്പെട്ടു...:-)
Post a Comment