Monday, April 4, 2011

കൂടുകൂട്ടേണ്ടവര്‍

8


വാക്കുകള്‍ മുറിച്ച് വീടുവച്ചപ്പോള്‍

തൂണ്‌ നാട്ടാന്‍ മറന്നുപോയവര്‍ നാം.


നാവിനടിയില്‍ കുഴിച്ചിട്ട്

നിന്‍റെ ചിന്തകള്‍ ചിതലരിക്കവേ,

പൂവന്‍ കാണാത്ത നേരുകള്‍ക്ക്

നീയും ഞാനും അടയിരിക്കവേ,

അക്ഷരം പൊടിഞ്ഞോട്ടയായതില്‍

തുള്ളിപ്പെയ്തത് കന്മഴ...!!


വാക്കുമുറിച്ചത് തെറ്റ്,

വീടുപണിഞ്ഞതബദ്ധം...

മനസ്സുകീറി നാരെടുത്ത്,

ഹൃദയം ചുരണ്ടി തോലെടുത്ത്

കൂടുകൂട്ടണമായിരുന്നു...


തൂണില്ലാത്തത്,

താങ്ങുവേണ്ടാത്തത്

കൂടുമാത്രം...

കൂടിനു മാത്രം...

(04.04.2011)
 

8 Response to കൂടുകൂട്ടേണ്ടവര്‍

April 5, 2011 at 1:20 PM

നല്ല കവിത. വാക്കുകള്‍ക്ക് മൂര്‍ച്ഛകൂടുന്നു....
ആശയത്തിനും....

പാമ്പള്ളി

April 7, 2011 at 12:11 AM

തൂണില്ലാത്തത്,
താങ്ങുവേണ്ടാത്തത്
കൂടുമാത്രം...
കൂടിനു മാത്രം...

വാക്കുകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്, ഭാവനസാന്ദ്രവും ആണ്..തുടരുക

September 14, 2011 at 1:15 PM

വാക്കുകള്‍ക്കു മൂര്‍ച്ചയുള്ളതു എന്തെങ്കിലും തിരഞ്ഞു നടക്കുകയായിരുന്നു . കിട്ടി . അതുതന്നെ കിട്ടി . നന്ദി . ആശംസകള്‍ . എഴുതിക്കൊണ്ടേ ഇരിക്കു

September 11, 2012 at 1:33 PM

വാക്കുമുറിച്ചത് തെറ്റ്,

വീടുപണിഞ്ഞതബദ്ധം...

മനസ്സുകീറി നാരെടുത്ത്,

ഹൃദയം ചുരണ്ടി തോലെടുത്ത്

കൂടുകൂട്ടണമായിരുന്നു

September 11, 2012 at 1:35 PM

:)

September 11, 2012 at 1:39 PM

ആശാംസകൾ..ഈ നല്ല ചിന്തക്ക്...

September 11, 2012 at 2:16 PM

സോണിയെച്ചീ...

നല്ല കവിത. എരിവും പുളിയുമുള്ള, നീരും നാരുമുള്ള
ഒരു കിടിലന്‍ കവിത.
ഇഷ്ടായി ഒരുപാട്..

ഈ മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍ക്ക്, അതിലെ അതിമൂര്ച്ചയുള്ള ആശയങ്ങള്‍ക്ക് എന്‍റെ വിനീത വണക്കം...!

September 12, 2012 at 2:59 AM

വല്ലാത്തൊരു വീട് ...!
മനസ്സും തോലിയുമുരിഞ്ഞുണ്ടാക്കുന്ന വീട്ടില്‍ ആലിപ്പഴം വര്‍ഷിക്കട്ടെ...

Post a Comment