കല്യാണപ്പിറ്റേന്ന് -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് : ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ (മൗനം)
അടുത്ത ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് : ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ : അകത്തു ടോയ് ലറ്റ് ഉണ്ടല്ലോ, അവിടെ പൊയ്ക്കൂടെ?
ഭര്‍ത്താവ് : എന്നാലും പുറത്തുപോയൊഴിക്കുന്ന ഒരു സുഖം കിട്ടില്ല.
മൂന്നാം ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് : അത്... ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ : ഛെ! ഇത്ര വൃത്തികെട്ടവനായിപ്പോയല്ലോ നിങ്ങള്‍.
ഭര്‍ത്താവ് (മൗനം)
നാലാം ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് : ഓ, വെറുതെ, പുറത്തു നല്ല കാറ്റുണ്ട്....
(29.04.2011)
15 Response to കള്ളം പറയിക്കുന്നതാര് ?
അഞ്ചാം ദിവസം
ഭാര്യ മുറ്റത്തേക്കിറങ്ങി
ഭർത്താവ്: എവിടെപ്പോകുന്നു?
ഭാര്യ: ഒന്നു മൂത്രമൊഴിക്കാൻ.
ഭർത്താവ് (മൗനം)
ആറാം ദിവസം
ഭാര്യ മുറ്റത്തേക്കിറങ്ങി
ഭർത്താവ്: എവിടെപ്പോകുന്നു?
ഭാര്യ: ഒന്നു മൂത്രമൊഴിക്കാൻ.
ഭർത്താവ്: അകത്തു ടോയ് ലറ്റ് ഉണ്ടല്ലോ, അവിടെ പൊയ്ക്കൂടെ?
ഭാര്യ: എന്നാലും പുറത്തുപോയൊഴിക്കുന്ന ഒരു സുഖം കിട്ടില്ല.
ഏഴാം ദിവസം
ഭാര്യ മുറ്റത്തേക്കിറങ്ങി
ഭർത്താവ്: എവിടെപ്പോകുന്നു?
ഭാര്യ: അത്... ഒന്ന് മൂത്രമൊഴിക്കാന്‍.
ഭർത്താവ്: ഛെ! ഇത്ര വൃത്തികെട്ടവനായിപ്പോയല്ലോ നീ.
ഭാര്യ (മൗനം)
എട്ടാം ദിവസം
ഭാര്യ മുറ്റത്തേക്കിറങ്ങി
ഭർത്താവ്: എവിടെപ്പോകുന്നു?
ഭാര്യ: ഓ, വെറുതെ, പുറത്തു എന്നെ കാത്ത് ഓട്ടോ ഡ്രൈവർ ബിജു നില്പുണ്ട്..
ഭർത്താവ് (ബോധം കെട്ടു വീഴുന്നു)
ഛെ! ഇത്ര വൃത്തികെട്ടവളായിപ്പോയല്ലോ..നീ
ഹ... ഹ... ഹ...
അപ്പ ഇതാണല്ലേ...... നളചരിതം.
കൊള്ളിചരിതം.....രണ്ടായിരത്തിപതിനൊന്ന്....ഹ..ഹ
അയാളുടെ കാര്യം കട്ടപൊകയാണ്,ട്ടാ. യാതൊരു ജാഡയുമില്ലാതെ, പൊങ്ങച്ചത്തിന്റെ മുഖം മൂടിയില്ലാതെ പച്ച മനുഷ്യനായി ജീവിക്കാനും പെരുമാറാനും ആ സ്ത്രീ സമ്മതിക്കില്യാന്നു വെച്ചാല്‍ കുറച്ച് കഷ്ടാണേ? :)
നല്ലൊരു കുടുംബചരിതം.കളിയായി കുറെ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
" ഓ, വെറുതെ, പുറത്തു നല്ല കാറ്റുണ്ട്...."
ചിരിച്ചൂട്ടോ :-)
:))))
ഇതിൽ നുണയെവിടെ, സോണീ?
നാലാം ദിവസം ഭാര്യയുടെ ‘ എവിടെ പോകുന്നു?“ എന്ന ചോദ്യം കേട്ടപ്പോൾ തന്നെ പേടിച്ച് മൂത്രം പോയിക്കാണും. പിന്നെ കാറ്റു കൊണ്ടു കളയാമെന്ന് ഭർത്താവും കരുതിക്കാണും.,
:)
ഛെ.. ഒന്ന് മൂത്രോഴിക്കാനും അയക്കില്ലേ ഈ പെണ്ണുങ്ങള്..?
ഇതെന്താ അങ്കണവാടിയോ..?
മൂത്രൊഴിക്കണമെങ്കില്‍ ടീച്ചറോട് ചോദിക്കണോ...?
സോണിയമ്മായീ..
ചേട്ടനെ ഇടക്ക് മൂത്രോഴിക്കാന്‍ വിടണേ...
അഞ്ചാം ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് : ഓ, ഒരു പായ്ക്കറ്റ് പാമ്പേഴ്സ് വാങ്ങി വന്നാല്‍ ഈ ചോദ്യോം പറച്ചിലും ഒഴിവാക്കാമല്ലോ !!
ഈ പെണ്ണുങ്ങക്കതൊന്നും പറഞ്ഞാ തിരിയൂല്ല.. നാട്ടിൻ പുറത്തെ ചില ചേട്ടായ് മാർക്ക് ഇത്തിരി ഇളംകാറ്റ് കൊണ്ടാലെ അഞ്ചാറ് തുള്ളി പോകത്തുള്ളു..!
കൊള്ളാം....
:)
ഇങ്ങനെയും ചിലര്..
അകത്തു toilet ഉള്ളപ്പോൾ എന്തിനു പുറത്തു?
Post a Comment