ഞാനെഴുതിയതു കണ്ട്
നിന്‍റെ തല പുകഞ്ഞു -
ഇതില്‍ ഞാനെത്ര ശതമാനം,
നീയെത്ര ശതമാനം...?
നീയറിഞ്ഞില്ല,
പറ്റിക്കിടന്നെന്നും
ചുറ്റിപ്പിണഞ്ഞെന്നും
കോരിയെടുത്തെന്നും
രണ്ടായ് പിളര്‍ന്നെന്നും
ഉപ്പു പുരണ്ടെന്നും
നാവില്‍ രുചിച്ചെന്നും
ഞാനെഴുതിയത്,
കല്ലുമ്മക്കായെക്കുറിച്ചായിരുന്നു...
(26..05..2011)
5 Response to ആലോചന
കല്ലുമ്മക്കായെക്കുറിച്ചായിരുന്നു
ഇപ്പോ കല്ലുമ്മലല്ല കായ കയറുമ്മലാ.........
ഹ ഹ ഹ ഹ കൊള്ളാം. :)
എന്തൊരു തെറ്റിധാരണ !! ഹോ!!
അതു നന്നായി .കല്ലുമ്മക്കായ...ഇത്തിരിയില്‍ ഒത്തിരി!അഭിനന്ദനങ്ങള്‍ !
Post a Comment