വിഭോഗം
വരാത്ത വണ്ടിയ്ക്ക്
കാത്തുനില്‍ക്കുമ്പോള്‍,
ഇളം വെയിലേറ്റ്
മുങ്ങിക്കുളിയ്ക്കുമ്പോള്‍,
കിടക്കപ്പായില്‍
തിരിഞ്ഞുമറിയുമ്പോള്‍...
വിഭോഗം
ഓര്‍മ്മകളുടെ നായാട്ട്,
സ്വപ്നങ്ങളുടെ തേരോട്ടം,
പുറംചട്ടയില്ലാത്ത പുസ്തകത്തില്‍
നനഞ്ഞ അക്ഷരങ്ങള്‍ക്കുള്ളില്‍
വരികള്‍ക്കിടയിലൂടെ
നീന്തി നടക്കുന്നത്,
കണ്ണീര്‍ പൊടിയാതെ,
ചുണ്ട് വിതുമ്പാതെ,
കൈകളനങ്ങാതെ,
വിരല്‍ കടയാതെ,
അവ്യക്തം, ആച്ഛാദം,
ആസൂത്രിതം.... വിഭോഗം !
അക്ഷരത്തിന്‍റെ ആകൃതിയില്‍
വാക്കിന്‍റെ പ്രകൃതിയില്‍
എഴുത്തിന്‍റെ അടിവേരുകളില്‍
മാര്‍ദ്ദവം തിരഞ്ഞവര്‍ക്ക്,
വിഭോഗം,
എഴുതപ്പെടാത്ത
ശ്ലീലങ്ങള്‍ക്കും,
വരയ്ക്കപ്പെടാത്ത
പിണരുകള്‍ക്കും,
കാഴ്ച മങ്ങുമ്പോള്‍
ഉലഞ്ഞുടയുന്ന
രോമകൂപങ്ങള്‍ക്കും,
വിഭോഗം -
ഇനിയും.....
(13..05..2011)
22 Response to വിഭോഗം
കിടിലന്‍.....
സ്‌നേഹത്തോടെ
പാമ്പള്ളി
ഇനിയും വിഭോഗം....
വാക്കുകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്. ഹൃദയരക്തത്തില്‍ മുക്കിയെഴുതുന്നതു പോലെ. ആ മുറിവിന്റെ നീറ്റല്‍ കവിതയിലും ഉണ്ട്. വ്യത്യസ്ഥമായ പുതിയ കവിതകള്‍ വായിക്കാനായി കാത്തിരിക്കുന്നു. ആശംസകള്‍.
സോണി, 'വിഭോഗം' എന്നു പറഞ്ഞാല്‍ ശരിക്കും എന്താണര്‍ത്ഥം? ഒന്നു പറഞ്ഞു തരാമോ?
വായാടിയുടെ ചോദ്യത്തിന്റെ ഉത്തരം കിട്ടിയിട്ടേ കമന്റൂ.....
വാക്കുകളിലെ അക്ഷര മുനകള്‍ ഹൃദയത്തില്‍ കോറുന്നു..
അതിലെ മുറിവുകള്‍ കണ്ണുകളില്‍ വേദന നീറ്റുന്നു..
കണ്ണീര്‍ പൊടിയാതെ,
ചുണ്ട് വിതുമ്പാതെ,
കൈകളനങ്ങാതെ,
വിരല്‍ കടയാതെ,
ഞാന്‍ ഈ "വിഭോഗ"ത്തെ ആസ്വദിക്കുന്നു..
പെരുത്ത് ആശംസകള്‍..
ഒരു നല്ല വായനക്ക്...
ഉള്ളടക്കത്തിൽ ഒരു പുതുമയുണ്ട്.. പക്ഷെ.. പറഞ്ഞെ പറ്റൂ "വിഭോഗം" !അതെന്തര് ഐറ്റം..??
'വി' നിഷേധമാണ്, ഉപേക്ഷയാണ് ! ഏറെ വിസ്താരം എന്തിനു? ഇനി വിസ്തരിച്ചു ഒന്നാവാം എന്നുള്ളവര്‍ക്ക് 'മാര്‍ദ്ദവം തിരയാം, 'ഉലഞ്ഞുടയാം; ' ഭോഗസാഫല്യത്തിന്റെ ഉച്ചസ്ഥായിയില്‍ വീണ്ടും ഒരു ചോദ്യം കൂടി എറിയാം. വിഭോഗമെന്തു ? ആര്? എങ്ങിനെ ? എവിടെ?
സോണിയുടെ കവിതകള്‍ വായിക്കും.
പക്ഷെ ചിലതൊന്നും മനസിലാവാറെയില്ല.(അയ്യോ..സാറിന്റെ കുഴപ്പമല്ല. എന്റെ കുഴപ്പമാ...)
എന്റെ സുഹൃത്ത് ചിലതൊക്കെ പറഞ്ഞു തരും..
ലവന്‍ ഉദ്ദേശിച്ചത് ഇതാണെന്നും പറഞ്ഞു..
ഇതുഷാറായി..
വി യെയും ബോഗത്തെയും കീറി മുറിച്ചു കവിതയിലേക്ക് നോക്കുമ്പോള്‍ എനിക്കെന്തല്ലമോ?> തോന്നുന്നു
കവിത കണ്ടപ്പോള്‍ കണ്ണിനു ഭോഗം
വായിച്ചപോള്‍ ചുണ്ടിനു ഭോഗം
കേട്ടപോള്‍ ചെവിക് ഭോഗം
മൌസില്‍ തോട്ടപോള്‍ കയിനു ഭോഗം
ഇത്രേ ആയിട്ടും വിഭോഗം ത്തിന്റെ
അര്‍ഥം മനസില്‍ആവാത്തത്തില്‍
എന്റെ കാലിനു ഭോഗം .. ഒന്ന് തൊയിക്കാന്‍ !!
"വിഭോഗം വിരഹമാണുണ്ണീ-
ഭോഗമല്ലോ സുഖപ്രദം?..."
എന്നല്ലേ സെബസ്ത്യാനോസ് പറഞ്ഞിരിയ്ക്കുന്നത്? :)
eniyk 'viraham' ennanu thonniyath..
vibhogam enna vakkinte artham anweshich ethenkilum malayalam mashinte aduth poyaal maash classinnu purathakkuo??
എന്തരോ എന്തോ.. വായിച്ചാല്‍ മനസ്സിലാവില്ല എന്ന ഉറപ്പോടെ വായിക്കുന്നതും വിഭോഗം..
ഉസ്മാന്‍ ജി സംസ്കൃതം ആയാല്‍ പിന്നെ എന്തും ആകാം
'വി' നിഷേധം
'വി' വിശിഷ്ടം
'വി' വിചിത്രം
ഇനി നമുക്കു തോന്നുന്നതു പോലെ അങ്ങു വ്യാഖ്യാനിച്ചാല്‍ മതി
ഹ ഹ ഹ :)
ഭോഗം വിശിഷ്ടവും വിചിത്രവും ആയാലൊ?
വി -ഭോഗം ?വി-ഗാര്‍ഡ് പോലെ വല്ലതും ?അറിവില്ലായ്മയില്‍ നിന്നുദിച്ച മണ്ടന്‍ ചോദ്യം ആണ് കേട്ടോ ..
വിഭോകം അറിയില്ലെങ്കിലും
കവിത പല വിഭാകങ്ങളിലേക് വിരല്‍ ചൂണ്ടുന്നു
ആശംസകള്‍
വി എനിക്കിഷ്ടമായില്ല
ബാകിയൊക്കെ പെരുത്തിഷ്ടമാ
ഇഷ്ടക്കേട് തോന്നല്ലേ ചേച്ചീ ..
ഞാന്‍ ഒന്ന് ഓടിക്കോട്ടേ ..
ആശംസകള്‍
വിചിത്രം , വിഭോഗം , ............................!
കൂട്ടുകാരെ..
"വിഭോഗ"ത്തിന്റെ അര്‍ത്ഥം തിരയെണ്ടാതില്ലല്ലോ.. കവിത മനസ്സിരുത്തി വായിച്ചാല്‍ വരികളില്‍ നിന്നും കവിയിത്രി ഉദ്ദേശിക്കുന്നതെന്തു എന്ന് വ്യക്തമല്ലേ..
ഇത്തരം പുതു പദങ്ങള്‍ ചേര്‍ത്തുള്ള കവിതകള്‍ ഒരു പദപ്രശ്നം പൂരിപ്പിക്കുന്നതിനേക്കാള്‍ രസമുള്ള കളിയാണ്.. ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കവിത ആസ്വാദ്യകരമായ അനുഭവമാകുന്നു.. ഒരുപക്ഷെ ഞാന്‍ അറിയുന്ന അര്‍ത്ഥമാകില്ല മറ്റൊരാള്‍ക്ക് കിട്ടുക.. എങ്കിലും അത് വായനക്കാരന്റെ സ്വതന്ത്രമാണ്.. ഭാവനാ വിലാസമാണ്..
സോണി ചേച്ചി.. കവിത കലക്കി ട്ടോ.. കുറച്ചു നാള്‍ക്കു മുന്‍പ് ഒരു കവിസുഹൃത്തിന്റെ കവിത വായിച്ചിരുന്നു.. അതിന്റെ തലവാചകം തികച്ചും വിചിത്രമായിരുന്നു.. കവിതയും അങ്ങനെ തന്നെ.. തലക്കെട്ടിങ്ങനെ.. "മസ്ക്കൊണിയ പിസ്കൂ" :)
മേയ് മാസത്തിലെഴുതിയ കവിത ഇവിടെ ഇടാന്‍ താമസിച്ചതിന്‍റെ കാരണം.. ഇതേത് വിഭാഗത്തില്‍ പെടുത്തണമെന്നറിയാത്തത് കൊണ്ടായിരുന്നോ?
എന്തായാലും ഒരുത്തരേന്ത്യന്‍.. ക്ഷമിക്കണം ഒരുത്തരാധുനിക കവിത..ഇഷ്ടപ്പെട്ടു.. :)
10 വർഷങ്ങൾക്ക് ശേഷം "ഈ കവിത" വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഉഗ്രൻ. എന്തു മനസ്സിലായി എന്ന് തിരിച്ച് ചോദിച്ചാൽ എന്നിക്ക് ഒന്ന് കൂടി poem വായിക്കേണ്ടി വരും
Post a Comment