Saturday, May 7, 2011

ഉറുമ്പുകള്‍ അഥവാ PMP

5


ഉണങ്ങിത്തുടങ്ങിയ 
പൊക്കിള്‍ക്കൊടിയില്‍
അമ്മ പുരട്ടി എണ്ണ,
ഉറുമ്പരിക്കരുത്...
എണ്ണ തേടി ഉറുമ്പെത്തി.

മധുരപലഹാരം ടിന്നിലടച്ചു,
ടിന്നുതുരന്ന് ഉറുമ്പുവന്നു.

റേഷന്‍ കാര്‍ഡിന്‍റെ
ആറാം പേജില്‍
ചോണനുറുമ്പിന്‍ കൂട്.

കിടക്കപ്പായിലുറുമ്പ്,
പത്രം തുറന്നാ
ലുറുമ്പ്,
കുടിവെള്ളത്തില്‍ നിറയെ,
ഉണങ്ങാനിട്ട മുണ്ടില്‍,
അഴിച്ചിട്ട ചെരിപ്പില്‍,
ഉറുമ്പു
റുമ്പ്,
പല്ലില്ലാത്തു
റുമ്പ്.

കടിയനു
റുമ്പിരുന്നത് 
അവളുടെ തലമുടിയില്‍;
ഉറക്കത്തില്‍ കടിച്ചതെന്നെ,
ഒരുപാടു നൊന്തതെനിക്ക്.
ഉണര്‍ന്നു നോക്കുമ്പോള്‍
ഒരു നെഞ്ചിടിപ്പിനപ്പുറം
ഉറങ്ങിക്കിടക്കുന്നു... അവള്‍.

ഉറുമ്പില്ലാത്ത ലോകം
എന്‍റെ സ്വപ്നം,
ഉറുമ്പരിയ്ക്കാത്ത സ്വപ്നം
എന്‍റെ ലോകം.

(06..05..2011)


5 Response to ഉറുമ്പുകള്‍ അഥവാ PMP

May 8, 2011 at 12:28 PM

paavam urumbukal

May 11, 2011 at 8:48 PM

ഉറുമ്പരിയ്ക്കാത്ത സ്വപ്നം
എന്‍റെ ലോകം.

നല്ല ചിന്ത

May 12, 2011 at 5:28 PM

ജീവിതം ഉറുമ്പരിക്കാതെ നോക്കിയാല്‍ നിങ്ങള്ക്ക് കൊള്ളാം. അല്ലെങ്കില്‍ കണ്ണൂരാന് കൊള്ളും..!

May 14, 2011 at 1:03 AM

ഉറുമ്പരിക്കാതിരിക്കട്ടെ ഈ സ്വപ്നമെങ്കിലും..

May 18, 2011 at 10:06 AM

ഉറുമ്പു വലിയ പ്രശ്നമാണല്ലോ

Post a Comment