Tuesday, May 31, 2011

കാഴ്ചപ്പാടുകള്‍

5

ബസ്സിനുള്ളില്‍
മുപ്പത്തെട്ടാളുകള്‍,
വെളുക്കുവോളം യാത്ര

തുടക്കം മുതല്‍
അവനും അവളും
സംസാരിക്കുകയായിരുന്നു,
വാ തോരാതെ,
നിറുത്തില്ലാതെ

'പ്രണയിതാക്കള്‍' -
കണ്ടക്ടര്‍ തിരിഞ്ഞു,
കണ്ണിലുണ്ടു പ്രണയം...

'കാമുകീകാമുകന്മാര്‍' -
സഹയാത്രികര്‍ ചിരിച്ചു,
അല്ലെങ്കിലെന്താ
ഇത്രയ്ക്കു പറയാന്‍.

അവരറിഞ്ഞില്ല,
നാവൊഴിയാതെ,
രാവുറങ്ങാതെ,
ഇടമുറിയാതെ
അവര്‍ പറഞ്ഞുകൊണ്ടിരുന്നത്
അവളുടെ കാമുകനെക്കുറിച്ചായിരുന്നു,
അവന്‍റെ കാമുകിയെക്കുറിച്ചും.

(20..05..2011)

5 Response to കാഴ്ചപ്പാടുകള്‍

May 31, 2011 at 3:56 PM

കാഴ്ചയും കാഴ്ചപ്പാടും തമ്മില്‍ ഒരു 'പാട്' വ്യത്യാസം ഉണ്ടല്ലേ..!!

June 1, 2011 at 12:21 PM

കാഴ്ചയും കാഴ്ചപ്പാടും തമ്മില്‍ ഭൂമിയും ആകാശവും തമ്മിലുള്ള അന്തരമുണ്ട്....കാഴ്ച കാണുന്നവനും കാഴ്ചപ്പാട് കാണുന്നവനെ കാണുന്നവന്റെതുമാവുന്നു...

June 1, 2011 at 5:55 PM

കൊള്ളാം നിരാശപ്പെടുത്തുന്നില്ല.

June 2, 2011 at 4:11 PM

നമ്മൾ കണ്ണ് കൊണ്ട് കാണുന്നതാണ് കാഴ്ച..തലച്ചോറുകൊണ്ട് കാണുന്നത് കാഴ്ചപ്പടും..ആ കമിതാക്കൽ എല്ലാവരുടെയും കാഴ്ചയിൽ ഒരേപോലെ..എന്നാൽ കാഴ്ചപ്പാടിൽ പലവിധം..ഒരു പ്രണയം പല വിധം അല്ലേ!

June 4, 2011 at 3:58 PM

ഇഷ്ട്ടമായി .. സമയം കിട്ടുമ്പോള്‍ ഈ മണ്ടതങ്ങളുടെ ലോകത്ത് വന്നു ഒന്ന് എത്തി നോക്കി പോകണേ

http://apnaapnamrk.blogspot.com/
ആശംസകളോടെ എം ആര്‍ കെ റഷീദ്

Post a Comment