കാലങ്ങളായി ഞാന്‍
ചോദിച്ചു പോരുന്നു,
യക്ഷിയാര്, യക്ഷന്‍റെ ഭാര്യയോ?
യക്ഷന്‍, കുബേര ദാസന്‍,
യക്ഷി...? - സുഹൃത്ത് ചിരിച്ചു,
പാറ്റയെ തിന്നണോ
പാറ്റച്ചുവയറിയാന്‍,
ലോഷന്‍ കുടിക്കണോ
അരുചിയറിയാന്‍...?
പാറ്റയെ തിന്നണോ
പാറ്റച്ചുവയറിയാന്‍,
ലോഷന്‍ കുടിക്കണോ
അരുചിയറിയാന്‍...?
അവന്‍റെ വാക്കു നേര്,
യക്ഷിയെക്കണ്ടപ്പോള്‍
യക്ഷിയെന്നറിഞ്ഞു ഞാന്‍,
കൂട്ടിനു പോന്നവള്‍
യക്ഷിയായിന്നലെ
ആദ്യമവളെന്നെ പിച്ചിക്കീറി,
കണ്ണുചുഴന്ന് ഉരുട്ടിക്കളിച്ചു,
ചെവി കടിച്ചു, മൂക്ക് മുറിച്ചു,
ഞരമ്പൊന്നു വലിച്ചൂരി
ചോരയൂറ്റിക്കുടിച്ചു
അടയ്ക്കാന്‍ കണ്ണില്ലാതെ
നേരം വെളുത്തപ്പോള്‍
അവള്‍ ചവച്ചിരുന്നത്
എന്‍റെ തുടയെല്ലായിരുന്നു !
എന്നിട്ടും
പടിക്കല്‍ വന്നാരോ
രാധയെന്നു വിളിച്ചപ്പോള്‍
അവള്‍ വിളി കേട്ടതെന്തിന്?
(19..05..2011)
യക്ഷിയെന്നറിഞ്ഞു ഞാന്‍,
കൂട്ടിനു പോന്നവള്‍
യക്ഷിയായിന്നലെ
ആദ്യമവളെന്നെ പിച്ചിക്കീറി,
കണ്ണുചുഴന്ന് ഉരുട്ടിക്കളിച്ചു,
ചെവി കടിച്ചു, മൂക്ക് മുറിച്ചു,
ഞരമ്പൊന്നു വലിച്ചൂരി
ചോരയൂറ്റിക്കുടിച്ചു
അടയ്ക്കാന്‍ കണ്ണില്ലാതെ
നേരം വെളുത്തപ്പോള്‍
അവള്‍ ചവച്ചിരുന്നത്
എന്‍റെ തുടയെല്ലായിരുന്നു !
എന്നിട്ടും
പടിക്കല്‍ വന്നാരോ
രാധയെന്നു വിളിച്ചപ്പോള്‍
അവള്‍ വിളി കേട്ടതെന്തിന്?
(19..05..2011)
1 Response to യക്ഷി
ഇതറിയില്ലേ ... ചെകുത്താന്റെ കാമുകിയാണ് യക്ഷി ...
Post a Comment