Friday, May 13, 2011

മാറ്റങ്ങള്‍

4


മാറ്റങ്ങള്‍ -
മുറ്റത്തെ പൂഴിയില്‍ കാലുരച്ച്‌,
വാതില്‍പ്പടിയില്‍ മറഞ്ഞുനോക്കി,
അകത്തളത്തില്‍ പാദമൂന്നി,
അവ കടന്നുവരും

ചിലപ്പോള്‍ ഉറുമ്പുപോലെ അരിച്ചരിച്ച്,
ചിലപ്പോള്‍ ഒച്ചുപോലെ ഇഴഞ്ഞിഴഞ്ഞ്,
മറ്റു ചിലപ്പോള്‍ കാറ്റു പോലെ,
ആരോരുമറിയാതെ,
ഇനിയും ചിലപ്പോള്‍
ആധിപിടിച്ച അമ്മയെപ്പോലെ,
കരഞ്ഞും പറഞ്ഞും.
 
മാറ്റങ്ങള്‍ -
അകത്തു കയറും,

ആരും കാണാതെ
അടുക്കളച്ചുവരില്‍
ഞാന്നു കിടക്കും,

അടുപ്പെരിയുമ്പോള്‍
അവ പുകയും,
പുകയേറ്റ് എന്‍റെ കണ്ണു നീറും...

മാറ്റങ്ങള്‍,
അവനറിയാതെ
അവളറിയാതെ
അവരുടെ പിന്നാലെ പോകും,
വഴിത്തിരിവുകളില്‍
ചൂണ്ടുപലകകള്‍ തിരിച്ചുവയ്ക്കും ,
വഴിയവസാനിക്കുന്നിടം
മാറ്റങ്ങള്‍ ആത്മഹത്യ ചെയ്യും.
 

തിരിഞ്ഞുനടക്കാം,
പിറുപിറുക്കാം, എല്ലാം നല്ലതിനെന്ന്,
വഴി തീരുന്നിടത്ത്‌ പറന്നുനോക്കാം,
അഗാധതയിലേയ്ക്ക്,
ചിറകുകള്‍ താനേ

മുളയ്ക്കുമെന്നു കരുതി.

(12..05..2011)

4 Response to മാറ്റങ്ങള്‍

May 14, 2011 at 9:00 AM

പകരം പ്രതിഷ്ഠിക്കാം പ്രതീക്ഷകളെ..

May 14, 2011 at 9:03 AM

വഴി തീരുന്നിടത്ത്‌ പറന്നുനോക്കാം,
അഗാധതയിലേയ്ക്ക്,
ചിറകുകള്‍ താനേ മുളയ്ക്കുമെന്നു കരുതി..
വളരെ നല്ല വരികള്‍ .അഭിനന്ദനങ്ങള്‍ .

May 15, 2011 at 5:54 PM

പുത്തന്‍ കാവ്യ ബിംബങ്ങളാല്‍ കവിത പുതിയ കാവ്യബോധം സൃഷ്ടിക്കുന്നു.

അഭിനന്ദനങ്ങള്‍

June 2, 2011 at 2:41 PM

മാറ്റങ്ങള്‍ -
അകത്തു കയറും,
ആരും കാണാതെ
അടുക്കളച്ചുവരില്‍
ഞാന്നു കിടക്കും
:)

Post a Comment