മുഖമില്ലാതിരുന്നവള്‍ക്ക്
ഞാനൊരു മുഖം വരച്ചപ്പോള്‍
വഴിവക്കില്‍ നിന്ന്
പത്തുകാശിന്
അവളൊരു മുഖംമൂടി വാങ്ങി.
മുഖംമൂടി വച്ച്
അവളെന്നെ നോക്കി...
എന്‍റെ മുഖം കണ്ട്
അവള്‍ പറഞ്ഞു,
എടുത്തുമാറ്റൂ,
ആ മുഖംമൂടി !
ഞാനറിഞ്ഞു,
'അദ്ദേഹം' പറഞ്ഞത് ശരി,
മുഖമില്ലെങ്കിലും
തലയിലുണ്ട്,
നിലാവെളിച്ചം !
(19..05..2011)
4 Response to മുഖംമൂടി
പൂയ്...പൂയ്....
തലയിലെ നിലാവെളിച്ചം മായുംമുന്‍പ് അടുത്തത് കൂടി പോരട്ടെ.
ആശംസകള്‍
(സൈബർ)ലോകം മുഴോൻ ഇപ്പോ മുഖംമൂടികളുടെ വിളയാട്ടാ.. ;-)
@ കണ്ണന്‍, ശരിയാണ്, സ്വന്തം മുഖം പോലും നഷ്ടപ്പെടുന്ന ചിലര്‍ക്കും സ്വയം മുഖംമൂടി ധരിച്ചവര്‍ക്കും, മറ്റുള്ളവരുടെ മുഖം കാണുമ്പോള്‍ മുഖംമൂടി ആണെന്നും തോന്നും.
Post a Comment